തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചതിനും കെപിസിസി നേതൃയോഗത്തിൽ കത്തുനൽകിയതിനും പിന്നിൽ വ്യക്തിപരമായ രാഷ്ട്രീയ താൽപര്യങ്ങളാണെന്ന് പാർട്ടി പ്രവർത്തകർക്കിടയിൽ ശക്തമായ സംസാരം. ......
തിരുവനന്തപുരം: ജില്ലയിലെ മലയിൻകീഴ് ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കെ.പി.സി.സി.ക്ക് പരാതി പ്രവാഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി നേതൃത്വത്തിന് നിരവധി പരാതികൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
കെ.പി.സി.സി.യിലേക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 200-ൽ അധികം പരാതികൾ ലഭിച്ചു. ......
തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് നീക്കിയ സംഭവത്തിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയായി. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിവെടുപ്പ് നടത്തിയത്. ......
തിരുവനന്തപുരം: വിദ്യാർത്ഥികൾ തമ്മിലുള്ള തർക്കം സംസാരിച്ച് തീർക്കുന്നതിനിടെ ഇരുവിഭാഗം യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കുത്തേറ്റു മരിച്ചു. തൈക്കാട് ശാസ്താക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. രാജാജി നഗർ അരിസ്റ്റോ ജംഗ്ഷൻ സ്വദേശി അലൻ (19) ആണ് കൊല്ലപ്പെട്ടത്.
മോഡൽ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ ഫുട്ബോൾ കളിക്കിടെയുണ്ടായ സംഘർഷം പരിഹരിക്കുന്നതിനായാണ് രാജാജി നഗർ, ജഗതി കോളനി എന്നിവിടങ്ങളിലെ യുവാക്കൾ തൈക്കാട് ഒത്തുതീർപ്പ് ചർച്ചയ്ക്ക് തീരുമാനിച്ചത്. ......
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് അനുകൂലമായി ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് വൈഷ്ണ നൽകിയ അപ്പീൽ ഇന്നുതന്നെ പരിഗണിച്ച് നാളേയ്ക്കകം ശരിയായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ......
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ വീണ്ടും ഹിയറിങ് നടത്തണമെന്ന് ഹൈക്കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിച്ചു. മത്സരിക്കാനുള്ള അവകാശം വെറും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നിഷേധിക്കരുതെന്നും ജസ്റ്റിസ് പി.വി. ......
തിരുവനന്തപുരം : മുട്ടട സീറ്റ് വൈഷ്ണയുടെ പേര് നീക്കം ചെയ്തതിൽ ഇടപെട്ട് ഹൈക്കോടതിമുട്ടട സീറ്റിൽ വൈഷ്ണയുടെ സ്ഥാനാർത്ഥിത്വത്തിൽ കോണ്‍ഗ്രസിനു വീണ്ടും പ്രതീക്ഷ. ഒരു പെണ്‍കുട്ടി മത്സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങള്‍ എന്ന് ഹൈക്കോടതി ചോദിച്ചു.വൈഷ്ണ സുരേഷിന്റെ പേര് നീക്കം ചെയ്ത നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടൽ വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം. രാഷ്ട്രീയം കളിക്കരുത്. ......
ഹൈദരാബാദ്: ശിശുദിനത്തോടനുബന്ധിച്ച് ഇബിജി ഗ്രൂപ്പ് , " ചിൽഡ്രൻ ഓഫ് ലൈഫ് " സാമൂഹിക ക്ഷേമ പദ്ധതിക്ക് തുടക്കം കുറിച്ചു. 2030-ഓടെ ഒരു ലക്ഷം കുട്ടികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ, അഞ്ച് വർഷത്തിനുള്ളിൽ 60 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മിതാലി രാജ് ഹൈദരാബാദിൽ നടന്ന ചടങ്ങിൽ ദൗത്യം ഉദ്ഘാടനം ചെയ്തു.
ആദ്യ ഘട്ടത്തിൽ തെലങ്കാനയിലെ ഹൈദരാബാദ്, വനപർത്തി എന്നീ ജില്ലകളിലും കേരളത്തിൽ തിരുവനന്തപുരത്തുമാണ് പദ്ധതി നടപ്പിലാക്കുക.
അടുത്ത 12 മാസത്തിനുള്ളിൽ 12 കോടി രൂപ ചെലവിൽ 15 ലക്ഷം ഭക്ഷണം, 200 വീടുകളുടെ അറ്റകുറ്റപ്പണികൾ, 9,000 ഡിഗ്നിറ്റി കിറ്റുകൾ (വസ്ത്രങ്ങൾ, പാദരക്ഷകൾ ഉൾപ്പെടെ), 12,000 ഹെൽത്ത് ചെക്കപ്പ് ആരോഗ്യ പരിശോധനകൾ, 15 പഠനമുറികൾ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ഇബിജി ഗ്രൂപ്പ് ചെയർമാൻ ഡോ. ......